Skip to main content

മഞ്ഞപുഴ -രാമൻ പുഴ ശുചീകരിക്കും 

 

ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ - രാമൻ പുഴയെ മണ്ഡലതലത്തിൽ ജനകീയമായി  ശുചീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹരിതകേരള മിഷന്റെ സഹായത്തോടെ കെ എം സച്ചിൻ ദേവ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന പുഴ പുനരുജ്ജീവന സമഗ്ര പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമായാണ് ജനകീയ ശുചീകരണ പ്രവർത്തനം നടപ്പിലാക്കുന്നത്. പുഴ ഒഴുകുന്ന മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും ജനുവരിയിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജനകീയ ശുചീകരണത്തിന്റെ മണ്ഡലതല ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്  സ്വാഗതസംഘ രൂപീകരണം ബാലുശ്ശേരി പുത്തൂർവട്ടത്ത് ചേർന്നു.

യോഗത്തിൽ ബാലുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചംകണ്ടി സ്വാഗതം പറഞ്ഞു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്  വി എം കുട്ടികൃഷ്ണൻ, മണ്ഡലം കോഓർഡിനേറ്റർ പി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലതല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ ഒൻപത് മണിക്ക് നടത്തുമെന്ന് എം എൽ എ അറിയിച്ചു.

date