Skip to main content

ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

 

ദേശീയ ഉപഭോക്തൃ വാരാചരണത്തിൻറെ ഭാഗമായി ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഉപന്യാസ രചന, ക്വിസ്  മത്സരങ്ങൾ നടത്തുന്നു.  ജനുവരി  അഞ്ചിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിലാണ് മത്സരം നടക്കുക. ഇ കോമേഴ്സിൻറേയും ഡിജിറ്റൽ വ്യാപാരത്തിൻറേയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം,  ഉപഭോക്തൃ സംരക്ഷണ നിയമം എന്നീ വിഷയങ്ങളിലധിഷ്ഠിതമായാണ് മത്സരം നടത്തുക. ഉപന്യാസ മത്സരത്തിനുള്ള വിഷയം മത്സരത്തിന് 10 മിനുട്ട് മുമ്പ് നൽകും.  മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം  1500, 1000, 500 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും നൽകും.  പങ്കെടുക്കുന്നവർ 0495 2370655 എന്ന നമ്പറിൽ വിളിച്ചോ 9745482262 എന്ന നമ്പറിൽ വാട്സ് ആപ് മെസേജ് അയച്ചോ നാലിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.  രജിസ്റ്റർ ചെയ്തവർ അഞ്ചിന് രാവിലെ  ഒമ്പത് മണിക്ക് സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രം /സ്‌കൂൾ ഐ ഡി കാർഡ് സഹിതം  മത്സര കേന്ദ്രത്തിലെത്തണം.

date