Skip to main content

പ്രസംഗ മത്സരം

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി  'എന്റെ ഭാരതം, വികസിത ഭാരതം' എന്ന വിഷയത്തില്‍ ജനുവരി 10ന് പ്രസംഗ മത്സരം സംഘടിപ്പിക്കും. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തിയയ്യായിരം രൂപ ലഭിക്കും. ജില്ലാതല മത്സരത്തില്‍ സമ്മാനം ഉണ്ടായിരിക്കുന്നതല്ല. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മത്സരിക്കാവുന്നതാണ്. ഫോണ്‍: 9074674969.

date