Skip to main content

പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും മാനന്തവാടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട്  ഇതുവരെയും ലഭിക്കാത്തവര്‍ക്കായാണ്  അദാലത്ത് സംഘടിപ്പിച്ചത്. മാനന്തവാടി ഗവ യു പി സ്കൂളിൽ  നടന്ന അദാലത്ത് നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ്, ജില്ലാ കോർഡിനേറ്റർ എബിൻ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. അദാലത്തില്‍ എത്തിയ മുഴുവന്‍ ആളുകളുടെയും പരാതികള്‍ തീര്‍പ്പാക്കി.

date