Skip to main content

മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി

കുടുംബശ്രീ മിഷന്‍, തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായി 'ലെക്‌ശെരെക്കെ' മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.വി സായികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ ഊരുകളില്‍ നിന്നായി 60 ഓളം കുട്ടികള്‍ ക്ലാസ്സില്‍ പങ്കെടുത്തു. കെ.ആര്‍ പ്രതീഷ് മോട്ടിവേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. 

date