Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 03-01-2023

 

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത നെറ്റ്/ പി എച്ച് ഡിയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം  ജനുവരി എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04972746175.

കമ്മ്യൂണിറ്റി മെബിലൈസര്‍ നിയമനം

ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയിലേക്ക് കമ്മ്യൂണിറ്റി മെബിലൈസര്‍ തസ്തികയില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് യോഗ്യത. ഫോണ്‍:7907413206

സൗജന്യ തൊഴില്‍ പരിശീലനം

ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ വിവിധ സൗജന്യ കോഴ്സുകള്‍ക്കും ഓണ്‍ ദ ജോബ് പരിശീലനത്തിനുമുള്ള അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള 15നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7907413206.

അധ്യാപക നിയമനം

പാലയാട് ഡയറ്റ് ലാബില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ടി ടി സി, ഡി എഡ്, ഡി ഇ എല്‍ എഡ് ഇവയില്‍ ഏതെങ്കിലും യോഗ്യതയും കെ ടെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ജനുവരി എട്ടിന് രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

കുടിവെള്ള വിതരണം മുടങ്ങും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ ചാലക്കുന്ന് ടാങ്കില്‍ നിന്നുള്ള ജല വിതരണം ജനുവരി നാല് മുതല്‍ ആറ് വരെ തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

അഞ്ചരക്കണ്ടി ചേരിക്കല്‍ കോട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ചേരിക്കല്‍ - മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി ഒന്ന് വരെ നിരോധിച്ചു. വാഹനങ്ങള്‍ കമ്പനി മെട്ട - ബോട്ട് ജെട്ടി റോഡ് വഴി പോകേണ്ടതാണെന്ന് കണ്ണൂര്‍ കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്; അഭിമുഖം അഞ്ച് മുതല്‍

തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ വേങ്ങാട് പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് 2012, 2020, 2022 വര്‍ഷങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി അഞ്ച്, ആറ്, എട്ട്, ഒമ്പത്, 10, 11 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും. രാവിലെ 9.30 മുതലാണ് അഭിമുഖം. അഞ്ച് മുതല്‍ 10-ാം തീയതി വരെ വര്‍ക്കര്‍ അഭിമുഖവും 11ന് ഹെല്‍പ്പര്‍ അഭിമുഖവുമാണ് നടക്കുക. അഭിമുഖത്തിനുള്ള കത്ത് തപാലില്‍ ലഭിക്കാത്തവര്‍ പിണറായിയിലുള്ള ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04902 383254, 9567987118.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഫോണ്‍: 9447311257.

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്‌സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705.

തത്സമയ പ്രവേശനം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയുമായി ചേര്‍ന്ന് നടത്തുന്ന ഫെലോഷിപ്പ് ഇന്‍ ഓങ്കോ ഫിസിയോതെറാപ്പിയില്‍ ഒഴിവുള്ള സീറ്റിലേക്ക് മോപ് അപ്പ് സെലക്ഷനും തത്സമയ പ്രവേശനവും നടത്തുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 11ന് രാവിലെ 10 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തിച്ചേരുക. ഫോണ്‍: 8156845856, 9544300213, 0490 2399307. വെബ്സൈറ്റ്: www.mcc.kerala.gov.in.

ഗവേഷണ പ്രൊജക്ടില്‍ നിയമനം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കല്‍ ട്രയല്‍ കോ-ഓര്‍ഡിനേറ്റര്‍, ക്ലിനിക്കല്‍ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോ ഓങ്കോളജിസ്റ്റ്, പ്രൊജക്ട് നഴ്സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ജനുവരി 13നകം ഓണ്‍ലൈനായി അപേക്ഷിക്കുക. ഫോണ്‍: 0490 2399249. വെബ്സൈറ്റ്: www.mcc.kerala.gov.in.

പിജിഡിസിഎ, ഡിസിഎ കോഴ്സ്

സി-ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍  തുടങ്ങുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, എസ് എസ് എല്‍ സി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222.

വൈദ്യുതി മുടങ്ങും

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍ക്കണ്ടി, ഗോപാലന്‍കട, വെത്തിലപ്പള്ളി, നീര്‍ച്ചാല്‍ സ്‌കൂള്‍, കാക്കത്തോട്, ആസാദ് റോഡ്, കുറുവ റോഡ്, പോലീസ് സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും പടന്ന, കുറുവപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കോയിലോട്, കേളിവായനശാല, നമ്പ്യാര്‍പീടിക, കീരാച്ചി, കുരിയോട്മില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി നാല് വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
 

date