Skip to main content
കുടിവെള്ള എ ടി എം ഉദ്ഘാടനം ചെയ്തു

കുടിവെള്ള എ ടി എം ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങൾക്കും  ദീർഘദൂര യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടങ്ങോട്  ഗ്രാമ പഞ്ചായത്ത്‌ ആവിഷ്കരിച്ച കുടിവെള്ള എടിഎം നാടിന് സമർപ്പിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാക്കുന്ന രീതിയിലാണ് വാട്ടർ എടിഎം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിട്ടുള്ളത്. 

കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിന് എതിർ വശത്തായിട്ടാണ് കുടിവെള്ള എടിഎം സ്ഥാപിച്ചിട്ടുള്ളത്. 

വാട്ടർ എടിഎം എ സി മെയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മീന സാജൻ അധ്യക്ഷയായി.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ്  പി എസ് പുരുഷോത്തമൻ ,
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി പി ലോറൻസ് , നീന രമേഷ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ആർ സിമി, ടെസ്സി ഫ്രാൻസിസ്, എം കെ ശശിധരൻ, മൈമുന ഷെബീർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ എസ് ഷാനിബ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

ഭരണ സമിതിയുടെ 36 മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ പൂർത്തീകരിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളിൽ നിന്നും 36 പദ്ധതികളുടെ 36 ഉദ്ഘാടനങ്ങൾ ഡിസംബർ 18 മുതൽ 2024 ജനുവരി 30വരെ നിർവഹിക്കാൻ തിരുമാനിച്ചിരുന്നു. 36 ഉദ്ഘാടനങ്ങളിലെ ഒമ്പതാമത്തെ ഉദ്ഘാടനമാണ് മരത്തംകോട് സ്കൂളിന് എതിർവശത്തെ കുടിവെള്ള എടിഎം.

date