Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം  ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയം, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം, കാവുങ്ങൽ, മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ ക്വാട്ടേഷനുകൾ സമർപ്പിക്കണം. ഇ-മെയിൽ: dsompm@gmail.com. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04931220507.

date