Skip to main content

അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) നിയമനം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. പ്രിന്റിങ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി-ടെക്ക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത  തൊഴിൽ പരിചയവും  യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ ജനുവരി 15ന് മുമ്പ് ബന്ധപ്പെട്ട  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

date