Skip to main content

അസിസ്റ്റൻറ് മാനേജർ നിയമനം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ്പർച്ചേഴ്‌സ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്‌സസിൽ എം.ബി.എ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച്.ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ  പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്്പരരായ ഉദ്യോഗാർത്ഥികൾ ജനുവരി 15ന്  മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

date