Skip to main content

ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മത്സരം

എൽ.പി, യു.പി, വനിതാ വിഭാഗങ്ങളിലായി ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങളുടെ ജില്ലാതല മത്സരം ഞായറാഴ്ച രാവിലെ 9.30ന് മലപ്പുറം എ.യു.പി സ്‌കൂളിൽ നടക്കും. താലൂക്ക് തല മത്സരത്തിൽ വിജയിച്ച എൽ.പി വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാർക്കും യു.പി വിഭാഗത്തിൽ ആദ്യ ആറ് സ്ഥാനക്കാർക്കും വനിതാ വിഭാഗത്തിൽ ആദ്യ ഏഴ് സ്ഥാനക്കാർക്കും പങ്കെടുക്കാം. മത്സരാർഥികൾ ഞായറാഴ്ച രാവിലെ 9.30ന് മലപ്പുറം എ.യു.പി സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ  സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രൻ അറിയിച്ചു.
 

date