Skip to main content

കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

കേരള നോളെജ് ഇക്കോണമി മിഷന്റെ മലപ്പുറം ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുടെ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി 90 കമ്മ്യൂണിറ്റി അംബാസിഡർമാർ പരിപാടിയിൽ പങ്കെടുത്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. കമ്യൂണിറ്റി അംബാഡിസർമാരാണ് ജില്ലയിൽ നോളെജ് മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.  തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും  കമ്മ്യൂണിറ്റി അംബാസിഡർമാരാണ്.
നോളെജ് മിഷന്റെ പദ്ധതികൾ, പ്രവർത്തനങ്ങൾ കെ.കെ.ഇ.എം വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുക, ഡി.ഡബ്ല്യു.എം.എസ്, കരിയർ സപ്പോർട്ട്, പ്ലേസ്‌മെന്റ്, നൈപുണ്യ പരിശീലനങ്ങൾ പരിചയപ്പെടുത്തുക, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. മലപ്പുറം കളക്ടറേറ്റിലെ പ്ലാനിങ്ങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ സി.ടി നൗഫൽ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഡി.പി.എം സി.ആർ രാകേഷ്, നോളെജ് ഇക്കോണമി മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു ബാല, അസി പ്രോഗ്രാം മാനേജർ ബി.സി അപ്പു, ഡി.ഐ മാനേജർ പി.കെ പ്രിജിത്ത്, പ്രോഗ്രാം മാനേജർ ടി.എസ് നിധീഷ്, ജി.പി അരുൺ, മീഡിയ കോ-ഓർഡിനേറ്റർ ഇ.പി ഷൈമി, പ്രോഗ്രാം എക്‌സിക്യൂട്ടീവ് കെ.പി നീതു, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്ലീന ഷെറിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സ്റ്റെപ് അപ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്ത കമ്യൂണിറ്റി അംബാസിഡർമാരായ പി. ഷാജിമോൾ, ഫസീല കിഴക്കുംപാട്ട്, എം.വി ഉഷാകുമാരി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.

date