Skip to main content

മാറാക്കര പഞ്ചായത്തിൽ അഞ്ച് റോഡുകളുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച മാറാക്കര പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. ബാംബു കമ്പനി കുണ്ടുവായിൽ റോഡ് - ടാറിങ് 10 ലക്ഷം, നൂരിയാബാദ് പള്ളി റോഡ് കോൺക്രീറ്റ് -10 ലക്ഷം, കരളിക്കുഴി മാനാത്തിക്കുളമ്പ് റോഡ് നവീകരണം -10 ലക്ഷം, ചെരുപ്പ് കുത്തി നിമ്മിണിപ്പറമ്പ് കണക്കാഞ്ചേരിപ്പടി റോഡ് നവീകരണം -10 ലക്ഷം, പൂവ്വൻചിന വരിക്കോടൻ പടി റോഡ് നവീകരണം - 10 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതിയായത്. 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾക്കായി ഫണ്ട് അനുവദിച്ചത്.

 

date