Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് (പൊതുവിഭാഗം), എംപ്ലോയബിലിറ്റി സ്‌കിൽ( എൽ.സി വിഭാഗം), ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം (എസ്.സി വിഭാഗം) എന്നീ ട്രേഡുകളിൽ സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ് നിയമനം.

താത്പര്യമുള്ള  ഉദ്യോഗാർഥികൾ  യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം ജനുവരി എട്ടിന് രാവിലെ 10 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date