Skip to main content

കെ സ്മാർട്ടിനൊപ്പം രാമനാട്ടുകര നഗരസഭയും സ്മാർട്ടാകുന്നു

 

രാമനാട്ടുകര നഗരസഭയിൽ ആരംഭിച്ച സിറ്റിസൺ  ഫെസിലിറ്റേഷൻ  സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീക് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയർന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സിറ്റിസൺ  ഫെസിലിറ്റേഷൻ  സെന്റർ.

സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിൽ എത്തുന്ന പൊതു ജനങ്ങൾക്ക് അവരുടെ സ്വന്തം മൊബൈലിൽ കെ സ്മാർട്ട്‌ ആപ്പ് ഉപയോഗിച്ചോ അവരുടെ തന്നെ സിറ്റിസൺ ലോഗിൻ ഉപയോഗിച്ചോ മുനിസിപ്പാലിറ്റിയിലേക്ക് അപേക്ഷ സമർപ്പിക്കാനും ഓൺലൈൻ വഴിയോ അല്ലാതെയോ പണമടക്കാനുമുള്ള സൗകര്യങ്ങൾ  എർപ്പെടുത്തിയിട്ടുണ്ട്. തുടർ നടപടികളും അറിയിപ്പുകളും എസ്എംഎസ്, വാട്സ്ആപ്പ് മുഖേന അറിയാൻ സാധിക്കും. കെ സ്മാർട്ടിലേക്ക് മാറുമ്പോൾ തുടക്കത്തിൽ പൊതു ജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ  പരിഹരിക്കുന്നതിന് ഇത്തരം ഫെസിലിറ്റേഷൻ സെന്ററുകൾ  സഹായകമാവും.

date