Skip to main content

അറിയിപ്പുകൾ 

 

സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31.  www.srccc.in 

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് കാറ്ററിംഗ് ഡിപ്ലോമ പ്രോഗ്രാം 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും ടൂറിസം മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് വൻ പി.ഒ, തിരുവനന്തപുരം-33. https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31.  www.srccc.in ഫോൺ : 0471 2570471, 9846033009 

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു 

കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്ക് ശ്രീ. മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്  നിയമിക്കപ്പെടുന്നതിന് ഹിന്ദു മത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശ വാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 19ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ : 0495 2374547 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 368/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഡിസംബർ 21ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in  

എത്തിക്കൽ  ഹാക്കർ കോഴ്സ് 

കെൽട്രോണിന്റെ പാലക്കാട്, തൃശ്ശൂർ, എറണാകുളം നോളജ് സെന്ററുകളിൽ ജനുവരി 17 ന് തുടങ്ങുന്ന കെൽട്രോൺ സെർട്ടിഫൈഡ് എത്തിക്കൽ  ഹാക്കർ (3 മാസം, യോഗ്യത: പ്ലസ്  ടു) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 7356111124, 9188665545 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അഡ്മിഷൻ ഉറപ്പാക്കുകയും കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യണം. 

മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ് ഒഴിവ് 

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എആർടി സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ബി എസ്‌ സി നഴ്‌സിംഗ്/ജിഎൻഎം അല്ലെങ്കിൽ എഎൻഎമ്മും മൂന്ന് വർഷം പ്രവൃത്തി പരിചയവും.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ജനുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് careergmcm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്
അയക്കേണ്ടതാണ്. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. അധിക യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.ഫോൺ :0483 2764 056, 0483 2765 056 

സ്റ്റാഫ് നഴ്സ് ട്രെയിനിയെ നിയമിക്കുന്നു

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിൽ ആശുപത്രി ഐ.ആർ.സി.യുവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ട്രെയിനിയെ നിയമിക്കുന്നു (12000/മാസം). താത്പര്യമുള്ളവർ ജനുവരി എട്ടിന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ - 0495 2359645. 

അംഗത്വം പുന:സ്ഥാപിക്കാം 

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായം അടക്കുന്നതിന്ന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനു ജനുവരി  31  വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും  പത്ത് രൂപ നിരക്കിൽ പിഴ ഈടാക്കുന്നതാണ്. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാർ കാർഡിന്റെ പകർപ്പ് , ബാങ്ക് പാസ് ബുക്ക് പകർപ്പ്, ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. ഫോൺ : 0495 - 2384006

date