Skip to main content

ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കുന്നു

 

ഭിന്നശേഷിക്കാർ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനായി കൊയിലാണ്ടിയിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജനുവരി 11ന് രാവിലെ 10.30 മുതൽ കൊയിലാണ്ടി മുൻസിപ്പൽ ഓഫീസ് പരിസരത്താണ് പ്രത്യേക അദാലത്ത് നടക്കുക. പരാതികൾ ജനുവരി ഒമ്പതിന് മുമ്പ് മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0496 - 2620244, 2620881

date