Skip to main content

പി.എസ്.സി പരീക്ഷ പരിശീലന പരിപാടി

           തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 150 മണിക്കൂർ ദൈർഘ്യമുള്ള പി.എസ്.സി മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 8 മുതൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന പ്രസ്തുത ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 6ന് വൈകിട്ട് 5 മണിക്കകം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരി 8 രാവിലെ 10 മണി മുതൽ ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 8574676096, 0471 2330756.

പി.എൻ.എക്‌സ്. 88/2024

date