Skip to main content

‘ടാലന്റോ 24’ പൂർവ വിദ്യാർഥി സംഗമം ജനുവരി 7 ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

          ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (സി.ഡി.യു.ജി.കെ.വൈ) പദ്ധതി കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജനുവരി ഏഴിന് കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ‘ടാലന്റോ 24’ എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമവും തൊഴിൽദാന ചടങ്ങും കുടുംബശ്രീ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് 12 മണിക്ക് പരിപാടിയുടെ ഉദ്ഘാടനവും ടാലന്റോ കണക്ട് വെബ് പോർട്ടലിന്റെ ലോഞ്ചിങ്ങും നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

          കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പരിശീലനം നേടി ജോലിയിൽ തുടരുന്നവരും കൂടാതെ പുതുതായി പരിശീലനം പൂർത്തീകരിച്ചവരും ഉൾപ്പെടെ 2500 ലേറെ യുവജനങ്ങൾ ടാലന്റോ 24’ ൽ പങ്കെടുക്കും. പദ്ധതി വഴി പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറും. പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 230 പദ്ധതി നിർവഹണ ഏജൻസികൾ 38 തൊഴിൽ മേഖലകളായി നൂറിലേറെ കോഴ്സുകളിൽ പരിശീലനം നൽകുന്നുണ്ട്. നാളിതുവരെ 73759 യുവജനങ്ങൾക്ക് പരിശീലനം നൽകാനും 41702 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്92/2024

date