Skip to main content

സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ ആവാർഡുകൾക്ക് അപേക്ഷിക്കാം

           അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിതതൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകി വരുന്ന വ്യാവസായിക സുരക്ഷിതത്വ അവാർഡുകളുടെയും ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകളുടെയും തെരഞ്ഞെടുപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം വെബ്‌സൈറ്റിൽ (www.fabkerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനായിഅപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15.

           വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽസംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരംതിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകുന്നത്. രാസവസ്തുക്കൾപെട്രോളിയംപെട്രോകെമിക്കൽറബ്ബർപ്ലാസ്റ്റിക്ക്, എൻജിനീയറിംഗ്ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ്സർവ്വീസിംഗ്ടെക്സ്‌റ്റൈൽസ് ആൻഡ്കയർഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്സ്തടിഅധിഷ്ഠിത വ്യവസായങ്ങൾമറ്റുള്ളവ എന്നിങ്ങനെ ഉപവിഭാഗങ്ങളായിതരംതിരിച്ചിരിക്കുന്നത്. ഇതു കൂടാതെ മികച്ച മെഡിക്കൽ ഓഫീസർവെൽഫെയർഓഫീസർസേഫ്റ്റി ഓഫീസർ തുടങ്ങി വൃക്തിഗത അവാർഡുകൾക്കും അപേക്ഷിക്കാം.

പി.എൻ.എക്‌സ്94/2024

date