Skip to main content

അന്ന് 400 പേര്‍ മത്സരിച്ചു; ഇന്ന് 14000 പേര്‍!

1957 ജനുവരി 26 ന് സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കലോത്സവം എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തിയപ്പോള്‍ 13 ഇനങ്ങളിലായി മത്സരിച്ചത് 400 കുട്ടികള്‍ ആയിരുന്നു. അതില്‍ 60 പെണ്‍കുട്ടികള്‍. ഇന്ന് 239 ഇനങ്ങളിലായി 14000 കുട്ടികള്‍ മത്സരിക്കുന്നു.

1956 ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന സി എസ് വെങ്കിടേശ്വരന്‍ കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂള്‍ കലോത്സവം എന്ന ആശയം മുന്നോട്ടു വെച്ചു. 1956 ല്‍ മൗലാന ആസാദ് സര്‍വകലാശാല ഡല്‍ഹിയില്‍ നടത്തിയ കലാമേള കണ്ടതോടെയാണ് കേരളത്തിലും കലോത്സവം സംഘടിപ്പിക്കാനുള്ള ആശയം ഉദിച്ചത്. കലാവാസനയുള്ളകുട്ടികളെ കണ്ടെത്താന്‍ അന്നത്തെ 12 ജില്ലകളിലും നടത്തിയ മത്സരവിജയികളാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ഈ കലോത്സവം പിന്നീട് വളര്‍ന്ന് ഏഷ്യയിലെ എറ്റവും വലിയ കലാമാമാങ്കം ആയി പരിണമിക്കുകയായിരുന്നു.

ആദ്യ കലോത്സവത്തിന്റെ നടത്തിപ്പ് ചരിത്രം കാരിക്കേച്ചര്‍ രൂപത്തില്‍ ചിത്രീകരിച്ചത് ബോയ്സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകസമിതി ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തഴവ എ വി എച് എസ് സ്‌കൂളിലെ വിരമിച്ച അധ്യാപകനായ ഓച്ചിറ സി രാജേന്ദ്രനാണ് കാരിക്കേച്ചര്‍ തയാറാക്കിയത്.

 

date