Skip to main content

ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കലോത്സവ പങ്കാളികളുടെ ആരോഗ്യകാര്യങ്ങളില്‍ നിതാന്ത ജാഗ്രതയോടെ അരോഗ്യവകുപ്പിന്റെ സേവനങ്ങളും. നിര്‍ജലീകരണം നേരിടുന്നവര്‍ മുതല്‍ മാനസികസമ്മര്‍ദത്തില്‍ തളരുന്നവര്‍ക്ക് വരെ സേവനം ലഭിക്കും. ഗ്രീന്റൂമിലെ നെഞ്ചിടിപ്പിന് കൗണ്‍സലിങ്ങും രക്താദിമര്‍ദം കീഴടക്കുന്ന രക്ഷിതാക്കള്‍ക്ക് യോഗയും.  

മുന്നൂറിലേറെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സേവനങ്ങള്‍ നല്‍കികഴിഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള അലോപ്പതി-ഹോമിയോ വകുപ്പുകളും ഭാരതീയ ചികിത്സാ വകുപ്പും കൈകോര്‍ത്താണ് സേവനം. 24 മണിക്കൂറും മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് ഷിഫ്റ്റുകളിലായി 14 ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തി.

പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് മൂന്നു ബെഡുകള്‍ അടക്കമുള്ള ചികിത്സസൗകര്യങ്ങളുണ്ട്. നൃത്തവേദികളില്‍ സംഭവിക്കുന്ന ഉളുക്ക്, ചതവ് പോലുള്ള പരിക്കുകള്‍ക്കും പരിഹാരമുണ്ട്. 120 ആരോഗ്യ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

date