Skip to main content

ഏനാമാക്കൽ റെഗുലേറ്റർ തുറക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26 ( 1 ) (2), 30 (2 )(iii) (iv)(v),(x),33, 34(k) പ്രകാരം കൃഷിയെയും പാടശേഖരത്തെയും കുടിവെള്ളലഭ്യതയെയും ബാധിക്കാത്ത രീതിയിൽ ജലനിരപ്പ് അനുസരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ അളവിൽ മാത്രം മുനയം ബണ്ട് നീക്കം ചെയ്ത് ജലനിരപ്പ് ക്രമീകരിക്കുന്നതിന് മേജർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉത്തരവ് നൽകി. പാടശേഖരത്തിലെ വെള്ളം ഒഴുക്കി കൃഷിനാശം തടയുന്നതിന് ആവശ്യമായത്ര അളവിൽ മാത്രം താൽക്കാലിക ബണ്ടിന് കാര്യമായ കേടുപാടുകൾ വരുത്താത്ത വിധം മുൻകരുതൽ  എടുത്ത് ഏനാമാക്കൽ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ തുറക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്ന മുറയ്ക്ക് ഷട്ടറുകൾ പുനക്രമീകരിക്കുന്നതിനും കൂടി മേജർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്ന മുറയ്ക്ക് ബണ്ട് ഉടനെ തന്നെ പൂർവസ്ഥിതിയിലാക്കി മേജർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവിലുണ്ട്.

date