Skip to main content
വയോ ക്ലബ്ബുകൾ രൂപീകരിച്ചു

വയോ ക്ലബ്ബുകൾ രൂപീകരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ വയോ ക്ലബ്ബുകൾ രൂപീകരിച്ചു. ഊരകം ഈസ്റ്റ് 10-ാം വാർഡിൽ നടന്ന മന്ദസ്മിതം വയോ ക്ലബ്ബ് കൂടൽമാണിക്യം മുൻ ദേവസ്വം ചെയർമാനും കലാകാരനുമായ പി.തങ്കപ്പൻമാസ്റ്റർ ഓടകുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി.  ഊരകം പള്ളി വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ മുഖ്യാതിഥിയായി. ക്ഷേമകാര്യ ചെയർ പേഴ്സൺ സരിത സുരേഷ് , ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ.യു. വിജയൻ , പഞ്ചായത്തംഗം എ.എസ്. സുനിൽ കുമാർ , ഐ സി ഡി എസ് സൂപ്പർ വൈസർ അൻസാ അബ്രഹാം, അംഗനവാടി ടീച്ചർമാരായ വിജയലക്ഷ്മി, മേഴ്സി ടീച്ചർ, കുടുംബശ്രീ വൈസ്. ചെയർപേഴ്സൺ രൂപ സൂരജ് , ആശാ വർക്കർ സുവി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
 
11-ാം വാർഡ് ഊരകം വെസ്റ്റിൽ സ്നേഹതീരം വയോ ക്ലബ്ബ് രൂപീകരിച്ചു. ഡോ. കേസരി മേനോൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനീഷ മനീഷ് അദ്ധ്യക്ഷയായി. റീന ടീച്ചർ, അമ്മിണി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി മുഖ്യ സന്ദേശം നൽകി. 

 1-ാം വാർഡ് ആനന്ദപുരത്ത്  - തണൽ  വയോ ക്ലബ്ബ് രൂപീകരിച്ചു. റിട്ട. ഹെഡ് മാസ്റ്റർ ഫ്രാൻസിസ് ഇല്ലിക്കൽ  വയോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ  കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ, സെലീന ടീച്ചർ, ഐ സി ഡി  സൂപ്രവൈസർ അൻസ എബ്രഹാം  തുടങ്ങിയവർ സംസാരിച്ചു.

date