Skip to main content

തൃശൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നു

തൃശൂർ താലൂക്ക് വികസന സമിതി യോഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. കണ്ടശാംകടവ് ബോട്ട് ജെട്ടി നവീകരണത്തിനുള്ള അനുമതി അഡീഷണൽ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി പരിശോധിച്ച 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യോഗം ആവശ്യപ്പെട്ടു. ചാഴൂർ പഞ്ചായത്തിൽ ജൽജീവൻ മിഷനുവേണ്ടി പൊളിച്ചിട്ട റോഡുകൾ പുനസ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ ആവശ്യത്തിലേക്കായി നടത്തുന്ന മസ്റ്ററിങ് പ്രക്രിയയിൽ  പ്രൊജക്ട് ഓഫീസിൽ നിന്നും കൃത്യമായ നിരീക്ഷണം  നടത്തണമെന്ന് യോഗം നിർദ്ദേശിച്ചു.

ദേവമാത സ്കൂൾ പരിസരത്തുള്ള പാർക്കിംഗ് വിഷയം പരിശോധിക്കാൻ  ആവശ്യപ്പെട്ട് എസിപിക്ക് കത്ത് നൽകാൻ യോഗം തീരുമാനിച്ചു. നഗരത്തിലെ വിശിഷ്ട മരങ്ങൾ മുറിച്ചു മാറ്റുന്ന നയം പരിശോധിക്കണമെന്നും നിർദ്ദേശം ഉയർന്നു.

മുളങ്കുന്നത്തുകാവ് പഞ്ചായത്ത് അതിർത്തിയിലെ 5 സെന്ററുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കണമെന്നും തൃശൂർ- ഷൊർണ്ണൂർ റോഡിലെ മാഞ്ഞുപോയ സീബ്രാലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും  ആവശ്യം ഉന്നയിച്ചു.

തൃശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ്  ഹാളിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ ടി ജയശ്രീ , ഡെപ്യൂട്ടി തഹസിൽദാർ ടി ഐ ഷിൻസി , ജൂനിയർ സൂപ്രണ്ട് സി വി ലിഷ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date