Skip to main content

അനന്യസമേതം പരിശീലനം സമാപിച്ചു ശാസ്ത്രസമേതം ജനുവരി 8ന്

കുട്ടികളിൽ ശരിയായ ജെൻഡർ അവബോധമുണ്ടാക്കിയെടുക്കുക എന്ന  ലക്ഷ്യത്തോടെ രണ്ടു ദിവസമായി നടന്ന അനന്യസമേതം ജില്ലാതല പരിശീലന ക്യാമ്പിന് സമാപനമായി. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി എസ് പ്രിൻസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി മദനമോഹനൻ, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി ,മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ ,ജയശ്രീ പട്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.
 
ഡോ. ഡി ഷീല, കെ സി സന്തോഷ്‌, ഡോ കെ ജി വിശ്വനാഥൻ,എം ജി ജയശ്രീ, കെ എസ് മനോജ്‌കുമാർ,വിജയരാജമല്ലിക,ഡോ ടി മുരളീധരൻ, ഡോ വി എസ് പ്രിയ,ടി വി ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു.

ഉന്നതവിദ്യാഭ്യാസമേഖലയിലെ ശാസ്ത്രലാബുകളെ സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ശാസ്ത്രസമേതം പരിപാടിക്ക് നാളെ (ജനു. 8) തുടക്കമാകും. ഇതോടൊപ്പം വിവിധ ശാസ്ത്രമേഖലകൾ സംബന്ധിച്ച ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. 12 ഉപജില്ലകളിലായി, തദ്ദേശീയമായ കോളേജുകളിലാണ് ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കുക. ശാസ്ത്രോത്സവത്തിലും മറ്റുശാസ്ത്രമത്സരങ്ങളിലും പങ്കെടുത്ത കുട്ടികളെയാണ് ഇതിലേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 12 ഉപജില്ലകളിലായി ആയിരത്തിലധികം അധികം കുട്ടികളും ശാസ്ത്രാധ്യാപകരും പരിപാടിയിൽ പങ്കാളികളാകും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ സെന്റ്‌ തോമസ് കോളേജിൽ  നടക്കും. പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എം എൽ റോസി അധ്യക്ഷയാകും. സമാപനയോഗം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലതാചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

date