Post Category
ടെൻസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
- റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും
കാലങ്ങളായുള്ള കാത്തിരിപ്പിനുശേഷം മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ ടെൻസ് കുടിവെള്ള പദ്ധതി പ്രവർത്തന യോഗ്യമാകുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നിർമ്മിച്ചത്. ഉദ്ഘാടനം യൂണിവേഴ്സിറ്റി നഗറിൽ സെന്റ് എലിസബത്ത് കോൺവെന്റിന് സമീപം ഇന്ന് (ജനുവരി 8) വൈകിട്ട് അഞ്ചിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.
130 വീടുകൾക്കാണ് പദ്ധതിയിലൂടെ കണക്ഷൻ ലഭ്യമായത്. രണ്ടാം ഘട്ടത്തിൽ ഒമ്പതര മീറ്റർ ഉയരത്തിലാണു കുടിവെള്ള ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. പീലിമൂല കുടിവെള്ള പദ്ധതി, പോപ്പ് നഗർ തുടങ്ങി രണ്ട് കുടിവെള്ളപദ്ധതികൾ കൂടിയാണ് മാടക്കത്തറ പഞ്ചായത്തിൽ പുരോഗമിക്കുന്നത്.
date
- Log in to post comments