Skip to main content

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മികച്ചത് : അംഗീകാരം നല്‍കിയിരിക്കുന്നത് സംസ്ഥാന റിവ്യൂ മിഷന്‍

ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍  മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ  റിവ്യൂ മിഷന്‍ ടീം.  ജനുവരി 3 മുതല്‍ 6 വരെ ജില്ലയില്‍  റിവ്യൂ മിഷന്‍ നടത്തിയ അവലോകനനടപടികള്‍ക്കൊടുവിലാണ്  അംഗീകാരം  നല്‍കിയിരിക്കുന്നത് . ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍  ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരണം നടന്നു.

 ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ട് പേരെ മൂന്ന് ടീമുകളാക്കി തിരിച്ചാണ് ജില്ലയുടെ വിവിധ ബ്ലോക്കുകളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയത്.
ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം , പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങളുടെ കാര്യക്ഷമത എന്നിവ പരിശോധിക്കപ്പെട്ടു.  ആരോഗ്യസ്ഥാപനങ്ങളോട് ബന്ധപ്പെട്ട് നില്‍ക്കുന്ന സ്‌കൂള്‍, അംഗന്‍വാടികള്‍, സബ് സെന്ററുകള്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്തുകയും പൊതുജനങ്ങളുമായി ആശയവിനിമയം നടക്കുകയും ചെയ്തു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍  മികച്ചതാണെന്നും  ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും സംസ്ഥാന റിവ്യൂ മിഷന്‍  ടീം വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടമുണ്ടെങ്കില്‍ അടിയന്തിരമായി പ്രവര്‍ത്തന യോഗ്യമാക്കണം. അതോടൊപ്പം ഏതെങ്കിലും  ഉപകരണങ്ങള്‍  പ്രവര്‍ത്തനക്ഷമമല്ലായെങ്കില്‍ അതിനുളള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കല്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
 

Video link - https://sendgb.com/HL3o1sT2gp5
 

date