Skip to main content

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  ഉപന്യാസ മത്സരം

ദേശീയ ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 10 ന് രാവിലെ 12 മണി മുതല്‍
പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍  'ഇ കൊമേഴ്സിന്റെയും, ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃസംരക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഉപന്യാസമത്സരം. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍  സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് സഹിതം രജിസ്ട്രേഷന്‍ കൗണ്ടറില്‍ രാവിലെ 10.30 ന് എത്തിച്ചേരണം. ആദ്യത്തെ 3 സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് യഥാക്രമം  2001രൂപ, 1001 രൂപ, 501  രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

 

date