Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മിച്ച തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സി പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.

 പി വിജയൻ, യു എൻ മോഹനൻ , പാച്ചർ ചാനത്ത്, വിജയൻ പുതിയോട്ടിൽ, പി കെ മൊയ്തു എന്നിവർ സംസാരിച്ചു.വാർഡ് വികസന സമിതി കൺവീനർ കെ ടി കെ പ്രഭാകരൻ സ്വാഗതവും മനോജ് ചാനത്ത് നന്ദിയും പറഞ്ഞു.

date