Skip to main content

ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു 

 

കോഴിക്കോട് കോർപ്പറേഷനിൽ  നദീനഗറിലെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കോഴിക്കോട്  കോർപ്പറേഷൻ ആരംഭിക്കുന്ന ആറാമത്‌ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണ് ഉദ്ഘാടനം ചെയ്തത്. ഡെപ്പൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

കോയവളപ്പ് ഹെൽത്ത് സെൻ്ററിന് ആറ് സെന്റ് സ്ഥലം സംഭാവനയായി നൽകിയ കെ വി അബൂബക്കറിന്റെ കുടുംബത്തിൽ നിന്നും സ്ഥലത്തിന്റെ ആധാരം മേയർ ഏറ്റുവാങ്ങി. കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർമാരായ എൻ ജയഷീല, എം ബിജുലാൽ, വാർഡ് കൺവിനർ പി കെ ഷാഫി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ് ജയശ്രീ സ്വാഗതവും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു

date