Skip to main content

ബേപ്പൂർ മത്സ്യ ബന്ധന  ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞു

 

ദീർഘകാലമായി ബേപ്പൂർ നിവാസികളുടെ ആഗ്രഹമായ ഹൈമാസ്റ്റ് ലൈറ്റ്  ബേപ്പൂർ ഹാർബറിൽ വെളിച്ചമെത്തിച്ചു.
ലൈറ്റിന്റെ സ്വിച്ച് ഓൺ 
പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  നിർവഹിച്ചു.

എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ രാജീവ്, സംഘാടക സമിതി കൺവീനർ മുസ്തഫ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വിനോദസഞ്ചാര വകുപ്പിന്റെ ആറു ലക്ഷം രൂപ ചെലവഴിച്ചാണ് ആറു ലൈറ്റുകളോട് കൂടിയ ഹൈമാസ്റ്റ് ലൈറ്റുകൾ നിർമ്മിച്ചത്. ഹാർബറിൽ മത്സ്യം ഇറക്കുന്ന സ്ഥലത്താണ് ലൈറ്റ് സ്ഥാപിച്ചത്. 
വർഷങ്ങളായി രാത്രികാലങ്ങളിൽ
മൊബൈലിന്റെ വെളിച്ചത്തിലായിരുന്നു തൊഴിലാളികൾ മത്സ്യം ഇറക്കിയിരുന്നത്. ഹൈമാസ്റ്റ് ലെെറ്റ് യാഥാർത്ഥ്യമായതോടെ വെളിച്ചക്കുറവ്  പരിഹരിച്ചതിന്റെ സന്തോഷത്തിലാണ് തൊഴിലാളികൾ.

date