Skip to main content

കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമായി

മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ അടുക്കത്ത് കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമായി. 

എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 

ആരോഗ്യ  ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ശോഭ അശോകൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സന്നിസ് തോമസ്, സി പി ബാബുരാജ്, വാർഡ് മെമ്പർമാരായ ടി പി അലി, സമീറ ബഷീർ, കെ അജിത,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി വി  സുജിത്ത്, വാർഡ് കൺവീനർ വി പി നാണു,  നൗഷാദ് കാഞ്ഞായി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ   ഓഫീസർ ഡോ. എസ്  അഖില  സ്വാഗതവും
 ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് നന്ദിയും പറഞ്ഞു 

എം.എൽ.എ  ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത്  അനുവദിച്ച 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പണി പൂർത്തിയാക്കിയത്.

date