Skip to main content

പാസ്‌വേഡ്- സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീന പരിപാടി നാളെ

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ് വേഡ് 2023-24 ചമ്പക്കുളം സെൻമേരിസ് തിയോളജിക്കൽ സെന്റർ  ഓഡിറ്റോറിയത്തില്‍ നാളെ (ജനുവരി 9) നടക്കും. രാവിലെ 10ന് നടക്കുന്ന പരിശീലന പരിപാടി തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷത വഹിക്കും.
ചമ്പക്കുളം സെൻമേരിസ് ബസലിക്ക വികാരി റവ. ഗ്രിഗറി ഓണംകുളം മുഖ്യ പ്രഭാഷണം നടത്തും. നെടുമുടി ഗ്രാമപഞ്ചായത്തംഗം സോഫിയാമ്മ മാത്യു, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഷൈനി മൈക്കിൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു ജി. മൂലം കുന്നം, കായംകുളം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ.ബഷീർ, ആലപ്പുഴ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ.നസീറ, ചമ്പക്കുളം സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

date