Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ജനുവരി സെഷനില്‍ നടത്തുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 18 ന് മുകളില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടാകും. ജനുവരി 31 വരെ https://app.srccc.in/register ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.srccc.in ല്‍ ലഭ്യമാണെന്ന് ഡയറക്ടര്‍ അറിയിച്ചു. നെന്മേനി ആശ്രയം കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 8089560608.

 

date