Skip to main content

യു.ജി.സി നെറ്റ് കോച്ചിങ് തുടങ്ങി

അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളെജില്‍ ജനറല്‍ പേപ്പര്‍ രണ്ട്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ രണ്ട്, ഇംഗ്ലീഷ് പേപ്പര്‍ രണ്ട്, കൊമേഴ്സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക് പേപ്പര്‍ രണ്ട്, മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യു.ജി.സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും. ഈ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകള്‍ നടത്തുക. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ജനുവരി 24 ന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് കോളെജുമായി ബന്ധപ്പെടണം. ഫോണ്‍: 04923-241766, 8547005029.

date