Skip to main content

വാഹനം വാടകയ്ക്ക് നല്‍കാന്‍ ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്‌സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍/ ജീപ്പ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. പ്രതിമാസം 800 കിലോ മീറ്റര്‍ വരെ 20,000 രൂപയായിരിക്കും വാഹന വാടക. 2,40,000 രൂപയാണ് അടങ്കല്‍ തുക. ദര്‍ഘാസുകള്‍ ജനുവരി 11ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ദര്‍ഘാസുകള്‍ അന്നേദിവസം വെവകിട്ട് മൂന്നിന് തുറക്കും. ഫോണ്‍: 8281493572
 

date