Skip to main content

സമ്മതിദായകദിനം; ചുമര്‍ച്ചിത്രരചനാ മത്സരം 22ന്

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ജനുവരി 22 ന് രാവിലെ 10 ന് കളക്ട്രേറ്റ് പരിസരത്ത് 'ജനാധിപത്യത്തിന്റെ മതില്‍' എന്ന വിഷയത്തില്‍ ചുമര്‍ച്ചിത്രരചനാ മത്സരം നടത്തുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം അറിയിക്കുന്നതും  പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായ കലാസൃഷ്ടികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസ് നല്‍കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ഫോണ്‍: 7560956552.

date