Skip to main content
ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതു മോഡിയിലേക്ക്

ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതു മോഡിയിലേക്ക്

മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ  ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറുന്നു. 
സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. 2020-21 വർഷത്തെ ബജറ്റിൽ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും  52 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. 6 ക്ലാസ് മുറികളാണ് ഒരുങ്ങുന്നത്. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്കൂളാണിത്. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ കൂടിയാണിത്. 

ജില്ലാ പഞ്ചായത്തംഗം വിഎസ് പ്രിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ സുധീഷ്, പ്രിൻസിപ്പൽ ഇൻചാർജ് മിനി സി ആർ,പ്രധാനാധ്യാപിക അബ്സത്ത് എ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date