Skip to main content
കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു

കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു

കേരള നോളജ് ഇക്കോണമി മിഷനിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജില്ലയിലെ കമ്മ്യൂണിറ്റി  അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.  കേരള ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അഭിസംബോധന ചെയ്ത് സംസാരിച്ചു.

 കമ്മ്യൂണിറ്റി അംബാസിഡർമാരാണ് ജില്ലയിൽ നോളജ് മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.  നോളജ് മിഷൻ പദ്ധതികൾ, പ്രവർത്തനങ്ങൾ, കെ കെ ഇ എം വഴി ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുക, ഡി ഡബ്ല്യു എം എസ്, കരിയർ സപ്പോർട്ട്, പ്ലെയിസ്മെന്റ്, നൈപുണ്യ പരിശീലനങ്ങൾ പരിചയപ്പെടുത്തുക, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

മുളംകുന്നത്ത്ക്കാവ് കിലയിൽ നടന്ന പരിപാടിയിൽ നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സിതാര കെ ജെ, കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ പ്രസാദ് കെ കെ, നോളജ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു ബാല, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ അപ്പു ബി സി,ഡോ. ശ്രീകാന്ത്, റീജിയണൽ പ്രോഗ്രാം മാനേജർ നീതു സത്യൻ, പ്രോഗ്രാം മാനേജർ വൈശാഖ്, ലക്ഷ്മി, പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് രേണു എന്നിവർ പങ്കെടുത്തു.

date