Skip to main content

വരവൂരിൽ ഭിന്നശേഷി ഗ്രാമസഭ ചേർന്നു

വരവൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭ ചേർന്നു. ഗ്രാമപഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  ഭിന്നശേഷിക്കാർക്ക് സഹായകരമാകുന്ന പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നതിനാണ് ഗ്രാമസഭ ചേർന്നത്. പ്രത്യേക ഗ്രാമസഭയിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, സ്വയംതൊഴിൽ സംരംഭം , ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പുതിയ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ചചെയ്തു.

വരവൂർ വനിത പരിശീലന കേന്ദ്രത്തിൽ നടന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷനായി. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി കെ യശോദ, വാർഡ് മെമ്പർമാരായ വി കെ സേതുമാധവൻ, പി എസ് പ്രദീപ്, ഐസിഡിഎസ് സൂപ്പർവൈസർ വി എസ് അശ്വനി, ഗ്രാമ പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി എം കെ ആൽഫ്രഡ്  തുടങ്ങിയവർ പങ്കെടുത്തു.

date