Skip to main content

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും ദ്വിദിന മാധ്യമ ശില്പശാല നാളെ (10 ജനുവരി)

          ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ  ശില്പശാല   നാളെ (10 ജനുവരി) കണ്ണൂരിൽ  ആരംഭിക്കും. കോഴിക്കോട്കണ്ണൂർകാസർഗോഡ്വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകരാണ് ഉത്തരമേഖല ശിൽപശാലയിൽ പങ്കെടുക്കുക. രാവിലെ 10 മണിക്ക് കണ്ണൂർ സ്‌കൈ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം  ചെയ്യും. അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിക്കും.

          ബാലനീതി സംബന്ധിച്ച ദേശീയ അന്തർദേശീയ നിയമങ്ങൾആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ തിരിച്ചറിയുക തുടങ്ങിയ വിഷയങ്ങളിൽ ഡോ.സജി ഗോപിനാഥ്മാതൃഭൂമി മീഡിയ കൺസൾട്ടന്റ് സുനിൽ പ്രഭാകർസംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി.മനോജ്കുമാർയൂനിസെഫ് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുകളായ ശ്യം സുധീർ ബണ്ടി,  ബേബി അരുൺ എന്നിവർ ക്ലാസ്സുകൾ നയിക്കും. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എസ്. ബിജുവാണ് ക്യാമ്പ് ഡയറക്ടർ.

പി.എൻ.എക്‌സ്111/2024

date