Skip to main content

തന്റെയിടം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (09-01-2024)

          കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കുന്ന തന്റെയിടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  (09-01-2024) തിരുവനന്തപുരത്ത് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. നന്ദാവനം പാണക്കാട് ഹാളിൽ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

          തന്റേതല്ലാത്ത കാരണങ്ങളാൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ചാണ് ഭവന നിർമ്മാണ ബോർഡ് പദ്ധതി നടപ്പിലാക്കുന്നത്. ഭവനനിർമാണ ബോർഡ് നിർമിക്കുന്ന ഫ്‌ലാറ്റുകൾ/വീടുകളാണ് താമസത്തിനായി ലഭിക്കുക. ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനവും ചടങ്ങിൽ നടക്കും.

പി.എൻ.എക്‌സ്113/2024

date