Skip to main content

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം

2024-25 അധ്യയന വർഷം, ജി.വി.രാജ സ്‌പോർട്‌സ് സ്കൂൾ- തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് 6,7,8,+1/ VHSE ക്ലാസ്സുകളിലേയ്ക്ക് നേരിട്ടും 9, 10 ക്ലാസ്സുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ പ്രക്രിയ 2024 ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, സ്‌പോർട്‌സ് ഡ്രസ്സ് സഹിതം അതാത് സെന്ററുകളിൽ രാവിലെ ഒമ്പതിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് dysa.kerala.gov.in

പി.എൻ.എക്‌സ്116/2024

date