Skip to main content

ദ്വിദിന പരിശീലന പരിപാടി

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർകെ-ലാംപ്സ് (പി.എസ്) സംഘടിപ്പിക്കുന്ന ജേർണലിസം പി.ജി/ഡിപ്ലോമ വിദ്യാർഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജനുവരി 9ന് രാവിലെ 10ന് നിയമസഭാ മന്ദിരത്തിലെ 717-ാം നമ്പർ കോൺഫറൻസ് ഹാളിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. പരിപാടിയിൽ കേരള പത്ര പ്രവർത്തക യൂണിയൻ (KUWJ) ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുതിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ സിബി കാട്ടാമ്പള്ളി എന്നിവർ ആശംസ അർപ്പിക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ പി.ജി ഡിപ്ലോമ വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ പങ്കെടുക്കുന്നത്. ജേണലിസം/മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ വിദ്ചാർഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകാം. പരിശീലന പരിപാടിയ്ക്ക് രജിസ്ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ ലഭ്യമാണ്. ഫോൺ: 0471-2512662/2453/2670, 9496551719.

പി.എൻ.എക്‌സ്119/2024

date