Skip to main content
മാലിന്യമുക്തം നവകേരളം ജില്ലാതല ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു

മാലിന്യമുക്തം നവകേരളം ജില്ലാതല ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു

ജില്ലയിലെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ  പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെയും ഏകോപന സമിതിയുടെയും യോഗം ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ   ജനകീയമായി മാലിന്യമുക്ത പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പ് വരുത്താനും ക്യാമ്പയിൻ കൂടുതൽ ഊർജിതമാക്കാനും തീരുമാനിച്ചു. മാലിന്യമുക്തം നവകേരളത്തിനായി ജില്ലയിൽ നടപ്പിലാക്കിയതും പുരോഗമിക്കുന്നതുമായ പദ്ധതികളുടെ തൽസ്ഥിതിയും  വിലയിരുത്തി. 

ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കില ഡയറക്ടർ ജോയ് ഇളമൺ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണം ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, നവകേരളം കർമ്മപദ്ധതി രണ്ട് ജില്ലാ കോർഡിനേറ്റർ ദിദിക സി, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് കെ വി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date