Skip to main content
പ്രീ പ്രൈമറി ചേർപ്പ് ജി ജെ ബി സ്കൂൾ സജ്ജമായി

പ്രീ പ്രൈമറി ചേർപ്പ് ജി ജെ ബി സ്കൂൾ സജ്ജമായി

കൗതുകം ചാലിച്ച വർണ്ണകാഴ്ചകളോടെ അന്താരാഷ്ട്ര മാതൃകയിൽ പ്രീ പ്രൈമറി പളുങ്ക് ചേർപ്പ് വെസ്റ്റ് ജി ജെ ബി സ്കൂൾ സജ്ജമായി. സർവ്വശിക്ഷാ കേരളം സ്റ്റാർസ് പ്രീപ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ മാതൃക ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനം സി.സി മുകുന്ദൻ എംഎൽഎ  നിർവഹിച്ചു.

സ്റ്റാർസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. പ്രീ പ്രൈമറി കുട്ടികൾക്ക് കളിച്ചും രസിച്ചും ചിരിച്ചും വരച്ചും നിർമ്മിച്ചും പഠിക്കാൻ അവസരം ഒരുക്കുകയാണ്  പദ്ധതിയിലൂടെ. കളിപ്പാട്ടം പാഠപുസ്തകത്തിലെ മുപ്പതോളം ടീമുകളായ കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്രയിടം, ഗണിത ഇടം എന്നിങ്ങനെ പതിമൂന്ന്  ഇടങ്ങളാണ് പളുങ്ക് എന്ന പേരിൽ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. പല വർണ്ണങ്ങളിലായി മനോഹരമായ ഇരിപ്പിടങ്ങളും ചുമർചിത്രങ്ങളും ക്ലാസ് മുറികളിലും പാർക്കിലും ഒരുക്കിയിട്ടുണ്ട്. 

ചടങ്ങിൽ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു . എസ് എസ് കെ തൃശൂർ ഡിപിസി ഡോ. എൻ ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. പളുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിജേഷ് ആറാട്ടുപുഴയ്ക്ക് വേദിയിൽ ആദരവ് നൽകി. 

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ , ചേർപ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത അനിലൻ , ടി എൻ ഉണ്ണികൃഷ്ണൻ , വാർഡ് മെമ്പർമാരായ ധന്യ സുനിൽ ,നസീജാ മുത്തലിഫ്, സുനിത ജിനു , അൽഫോൻസാ പോൾസൺ, പ്രിയലത പ്രസാദ്, സുരേഷ് കുമാർ കെ , ഹരിലാൽ എം കെ, പ്രീ പ്രൈമറി പിടിഎ പ്രസിഡണ്ട് ഷാജി, ഷമീർ ടി എ , എം കെ ഉണ്ണികൃഷ്ണൻ , നിജി ടി തോമസ്, മേരി പ്രീത, ആഷിഫ , രേണുക ദേവി, അബ്ദുൽ അഹദ് പി എ, മുഹമ്മദ് ഷബാൻ പി.എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ലതിക, പിടിഎ പ്രസിഡണ്ട് സി കെ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

date