Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം കര്‍മനിരതരായി എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റ സുഗമ നടത്തിപ്പിനായി സേവനരംഗത്തുള്ളവരില്‍ ശ്രദ്ധേയ സാന്നിധ്യമായി എന്‍ എസ് എസ് വോളന്റിയര്‍മാരും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് 24 വേദികളിലും കുടിവെള്ളം എത്തിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ചവരുടെ സേവനം എല്ലായിടത്തുമെത്തുന്നു. മത്സരാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതനായും ഇവര്‍പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എ സജിമോന്റെ നേതൃത്വത്തിലുള്ള 600 വിദ്യാര്‍ഥികളാണ് രംഗത്തുള്ളത്.

ആശ്രാമത്തെ പ്രധാനവേദിയില്‍ ശ്രദ്ധേയമായി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വക കപ്പയും ചമ്മന്തിയും തൈരും സൗജന്യമായി വിതരണം ചെയ്തു. എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ അന്‍സറാണ് നേതൃത്വം നല്‍കുന്നത്.

date