Skip to main content

സെലക്ഷന്‍ ട്രയല്‍സ് 15 ന്

നാഷണല്‍ ഇന്റര്‍ ഡിസ്ട്രിക് ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുക്കുന്ന ജില്ലാ ടീം സെലക്ഷന്‍ ട്രെയല്‍സ് ജനുവരി 15 ന് രാവിലെ 9 ന് എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. 60-600 മീറ്റര്‍ ഓട്ടം, ലോംഗ് ജംമ്പ്, ഹൈജംമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ത്രോ, 80 മീറ്റര്‍ ഹര്‍ഡില്‍സ്, പെന്റാത്തലണ്‍ എന്നീ മത്സരങ്ങളാണ് നടക്കുക. ഫെബ്രുവരി 16 മുതല്‍ 18 വരെ ഗുജറാത്തിലാണ് മത്സരം നടക്കുന്നത്.  മത്സരാര്‍ത്ഥികള്‍ 2008 ഫെബ്രുവരി 19 നും 2010 ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവരായിരിക്കണം.  താത്പര്യമുള്ളവര്‍ അത്ലറ്റിക്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന ജനുവരി 10 നകം ബന്ധപ്പെടണമെന്ന് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9847884242. 

date