Skip to main content

ഹാപ്പിനസ് ചലച്ചിത്ര മേള 20ന് തുടങ്ങും

സിനിമപ്രേമികള്‍ക്കായി തളിപ്പറമ്പില്‍ വീണ്ടും ചലച്ചിത്രമേളക്ക് തിരശീല ഉയരുന്നു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് ജനുവരി 20ന് തുടങ്ങുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 22ന് സമാപിക്കും. ക്ലാസിക്, ആലിങ്കീല്‍ തീയറ്ററുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ജനുവരി 10ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ജനറല്‍ വിഭാഗത്തില്‍ 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണം ജനുവരി എട്ടിന് രാവിലെ 10 മണിക്ക് കരിമ്പം കില ക്യാമ്പസില്‍ എം വി ഗോവിന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
മേളയുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സിനിമപ്രദര്‍ശനം നടത്താന്‍ 'ടൂര്‍ ഇന്‍ ടാക്കീസ്' വാഹനപര്യടനം നടത്തും. ഇതിന്റെ ഉദ്ഘാടനം 12ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ കോളേജില്‍ നടക്കും.

date